
വിഷയം സ്ഫോടനങ്ങള്‍.
കേട്ടതിങ്ങിനെ..
"ഈ കേരളത്തില്‍ ഈയ്യിടെയായി കാണുന്ന ഒരു ഭീകരദ്ര്യശ്യം..മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പര്‍ദ
വ്യാപകമാകുന്നു എന്നതാണല്ലോ.. പണ്ടൊന്നും എന്റെ ചെറുപ്പ കാലത്ത് അവരില്പ്പലരും തട്ടം പോലും ധരിക്കാറുണ്ടായിരുന്നില്ല.. എനിക്ക് പേടിയാകുകയാണിതു കാണുമ്പോള്‍.. കേരളം ഭീകരരുടെ താവളമാകുകയാണോ?'
ചോദിക്കുന്നത് ബുദ്ധിരാക്ഷസന്‍..
പക്ഷേ ചോദ്യത്തില്‍ ഇത്തിരിയെങ്കിലും 'പുത്തി' മഷിയിട്ട് നോക്കിയിട്ട് കാണാന്‍ കഴിയുന്നില്ല.
പര്‍ദയും ഭീകരതയും എവിടെയാണാവോ സന്ധിക്കുന്നത്?
ഒരു മതചിഹ്നമെന്ന നിലക്ക് പര്‍ദയാല്‍ എന്തിനാണിത്ര അലോസരപ്പെടുന്നത്?
സ്ത്രീയെ ഇസ്ലാം അടിച്ചമര്‍ത്തുന്നു... പര്‍ദ അസ്വാതന്ത്ര്യത്തിന്റെ ഉപകരണം... കാലങ്ങളായി കേള്‍ക്കുന്ന പതിവു പല്ലവികളാണിതൊക്കെ...
പൊലിപ്പിച്ചു പറയുവാന്‍, കൊഴുപ്പിച്ചെഴുതാന്‍ ചില സ്ഥിരം കോളമിസ്റ്റുകളുമുണ്ട്.
മുസ്ലിം സ്ത്രീ പര്‍ദ ധരിക്കണമെന്നൊന്നും ഇസ്ലാം പറഞ്ഞിട്ടില്ല.
കൈകളും മുഖവുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് (വീട്ടിലല്ല) മതം പറഞ്ഞു. അതിനു പറ്റിയ വേഷമായി ചില മുസ്ലിം സ്ത്രീകള്‍ പര്‍ദയെ കാണുന്നു.
അതിലെന്താണു തെറ്റ്?
ഒരു പെണ്ണ് അവളെ വസ്ത്രം കൊണ്ട് മൂടിപ്പൊതിയുന്നത് കൊണ്ട്-
ഏതു പുരോഗമന മേല്‍ത്തട്ടാണിവിടെ ഇടിഞ്ഞു വീഴുന്നത്?
പെണ്ണ് അവളുടെ ശരീരം പൂര്‍ണമായി മറക്കുന്നത് കൊണ്ട് അവളുടെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടൂന്നതെങ്ങിനെയാണാവോ?
ഫുള്‍ സ്ലീവ് സ്യൂട്ടും കോട്ടുമിട്ട ആധുനിക പുരുഷന്‍ ...മാന്യമായ വേഷം.
സ്ത്രീയാകുമ്പോള്‍ പുരുഷന്റെ കാഴ്ചക്കുപയുക്തമായി തയ്ക്കപ്പെട്ട വസ്ത്ര നിര്‍മ്മിതികള്‍.
സ്ത്രീയെ പുരുഷന്റെ കാഴ്ചക്കു ചേരുന്ന ഒരു കളിപ്പാട്ടമാക്കിയതാരാണെന്ന ചോദ്യത്തിനു ചിന്തിക്കുന്ന സ്ത്രീയുടെ മറുപടിയാണു പര്‍ദ/പര്‍ദയെപ്പോലുള്ള വസ്ത്ര നിര്‍മിതി.
സ്ത്രീയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നതില്‍ തര്‍ക്കമില്ല. പെണ്ണ് ഉടുത്തൊരുങ്ങി നടക്കേണ്ടത് , ഒരു ഉപഭോഗ വസ്തു കണക്കെ സ്വയം ഒരു ശരീരമായി അടയാളപ്പെടുത്തേണ്ടത് ആരുടെ ആവശ്യം?
ഒരു വനിത അവളുടെ ശരീരം പൂര്‍ണമായി മറക്കുന്നത് കൊണ്ട് അവള്‍ക്ക് നഷ്ടപ്പെടുന്നതെന്ത്?
ഒരു സ്ത്രീ മതാനുശാസന പ്രകാരം സ്വശരീരം മറക്കുന്നതെങ്ങിനെ 'പുരോഗമന'വാദികള്‍ക്ക് ഇത്ര മേല്‍ അരോചക കാഴ്ചയായിത്തീരുന്നു?
പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ സഖാവ് സുര്‍ജിത്ത് ഒരു തലപ്പാവു ധരിച്ചിരുന്നതെന്തിനാണാവോ? പ്രധാനമന്ത്രി ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തും തലപ്പാവു ധരിക്കുന്നു.
ഇതൊരു മതത്തോടുള്ള മുന്‍ വിധിയല്ലാതെ, ഒരു മതചിഹ്നത്തോടുള്ള ഈര്‍ഷ്യയല്ലാതെ മറ്റെന്ത്?
ആയിരക്കണക്കിനു സ്ത്രീകള്‍ പര്‍ദയണിഞ്ഞ് ഈ ലോകത്തില്‍ ജീവിത വ്യവഹാരങ്ങളിലേര്‍പ്പെടുന്നു.
അവിടെയൊന്നും പര്‍ദ അവര്‍ക്കൊരു തടസ്സമാകുന്നില്ലെങ്കില്‍ പിന്നെ ഈ 'പര്‍ദാ നിരൂപണവും' 'പര്‍ദ ചര്‍ച്ച'യുമൊക്കെ എന്തിനു വേണ്ടി?
പര്‍ദയുടെ ഒരു ലോകമാണിന്ന് ഇറാന്‍. പട്ടാളത്തിലും പോലീസിലും പര്‍ദ.
ഇറാനിലെ വനിതാ നീന്തല്‍ താരങ്ങള്‍ വരെ ശരീരം മുഴുവന്‍ മറച്ചാണു നീന്തല്‍ക്കുളത്തിലിറങ്ങുന്നത്.
ഇറാനിലെവിടെയും പര്‍ദ നിര്‍ബന്ധം. അങ്ങിനെയുള്ള ഒരു ഇറാനില്‍ എങ്ങിനെ കരുത്തുറ്റ സ്ത്രീകളുണ്ടാകുന്നു എന്ന് ചോദിക്കുന്നു വി.കെ.ജോസഫ്. (വി.കെ. ജോസഫ് 2008 ജൂലായ് 27നു എഴുതിയ ലേഖനം.. ദേശാഭിമാനി വാരിക.. )
ജോസഫിന്റെ കാഴ്ചകളില്‍ ഇതള്‍ വിരിയുന്ന മുന്‍ വിധികളില്ലാത്ത ഇറാനെ നോക്കു.. .. ജോസഫ് എഴുതുന്നു...
"നമ്മുടെ പൊതുബോധത്തില്‍ മാധ്യമങ്ങള്‍ പതിപ്പിച്ചിട്ടുള്ള ആശയം ഇറാന്‍ ഒരു ഇസ്ലാം തീവ്രവാദ രാജ്യവും ലോകം ഭയക്കേണ്ട ഒരു സംസ്ക്ര്യതി രൂപം കൊള്ളൂന്ന സ്ഥലവുമാണെന്നാണല്ലോ. പക്ഷേ അവരുടെ സിനിമകള്‍ ലളിതവും സൗന്ദര്യാത്മകവും നിഷ്കളങ്കവും സത്യസന്ധവും മനുഷ്യരുടെ നന്മകളില്‍ ആവേശം കൊള്ളുന്നതായി അനുഭവപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ഇറാനിയന്‍ ചലച്ചിത്ര പരിസരത്തെയും ചലച്ചിത്രപ്രവര്‍ത്തകരെയും അടുത്തറിയാനും പരിചയപ്പെടാനും കിട്ടൂന്ന ഈ അവസരം നഷ്ടപ്പെടുത്തരുതെന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചു. വരുന്നത് വരട്ടെ... പോവുക തന്നെ. ഇറാനെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളുടെ സ്വാധീനം കൊണ്ടു കൂടിയാകാം. പിന്നീട് തെറ്റെന്ന് ബോധ്യപ്പെട്ട പല വസ്തുതകളും എന്റെയുള്ളിലും ഉണ്ടായിരുന്നു. അതിലൊന്ന് ഇസ്ലാമിക ഭരണകൂടം സ്ത്രീകളുടെ സ്വാതന്ത്ര്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ വളരെ പ്രതിലോമകരമായ നിലപാടുകളിലായിരിക്കും സാധാരണഗതിയില്‍ സ്വീകരിച്ചിട്ടൂണ്ടാവുക എന്നുള്ളതായിരുന്നു. പക്ഷേ തെഹ് റാന്‍ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ധാരണകളുരുകാന്‍ തുടങ്ങി. വിമാനത്താവളത്തില്‍ പല തസ്തികകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നു. ഇതെന്തല്‍ഭുതമെന്നാണു ഞങ്ങളാലോചിച്ചത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ സാനിധ്യം വളരെ കുറവാണെന്നോര്‍ക്കുക. വളരെ മനോഹരവും ആധുനികവും ഒപ്പം പൗരാണിക സംസ്ക്ര്യതിയുടെ മുദ്രകളുള്ളതുമായ എയര്‍പോര്‍ട് ഈ രാജ്യത്തിന്റെ ചില സൂചകങ്ങളാണെന്നു തോന്നി. ഞങ്ങള്‍ ഇസ്ഫ്ഹാനില്‍ താമസിച്ചിരുന്ന വലിയ ഹോട്ടലിലെ ജോലിക്കാരേറെയും സ്ത്രീകളായിരുന്നു. ഹോട്ടലില്‍ തന്നെ ഒരു ക്ലിനിക്കും ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പേരും സ്ത്രീകള്‍ തന്നെ... ....വിവാഹമോചനക്കേസുകളെക്കുറിച്ചുള്ള ഒരു പ്രശസ്ത ഇറാനിയന്‍ ഡോക്യുമെന്ററി സിനിമ ഞാനോര്‍ത്തു. വിവാഹക്കോടതിയില്‍ പുരുഷന്റെ അധികാരത്തെ , ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യുന്ന, സ്വതന്ത്രമായും നിര്‍ഭയമായും സ്ത്രീത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ആ സിനിമ എന്നെ അല്‍ഭുതപ്പെടുത്തിയതാണു. നമ്മളുടെ പൊതു ബോധം നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് മുസ്ലിങ്ങള്‍ ഇഷ്ടം പോലെ പെണ്ണുങ്ങളെ കെട്ടി കൈയ്യൊഴിയുകയാണെന്നാണല്ലോ. എന്നാല്‍ സിനിമ കാണിക്കുന്നത് വേറൊരു ചിത്രമാണു. കരുത്തുള്ള സ്ത്രീകളെയാണു സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞത്. തെഹ്റാന്‍ നഗരത്തില്‍ സുഹ്ര്യത്ത് രാമചന്ദ്രനോടൊപ്പം (രാമചന്ദ്രന്‍ ഇറാന്‍ എയര്‍ലൈന്‍സിലെ വളരെ ഉന്നതനായ ഓഫീസറാണ്) താമസിച്ചപ്പോള്‍ രാത്രികളില്‍ നഗരത്തിലൂടെ സഞ്ചരിക്കുമായിരുന്നു. രാത്രിയിലും സ്ത്രീകള്‍ ഒറ്റക്ക് സഞ്ചരിക്കുക മാത്രമല്ല രാത്രിയില്‍ അസമയത്ത് കൂടെ ഷെയര്‍ ടാക്സിയില്‍ മറ്റപരിചിതരായ ആളുകള്‍ക്കൊപ്പം ഒറ്റക്ക് സന്‍ചരിക്കാനുള്ള ധൈര്യവും സാഹചര്യവും അവര്‍ക്കുണ്ട്. മക്മല്‍ഫിന്റെ മകള്‍ സമീറ 2007ല്‍ തന്റെ എന്ന സിനമ്മ അഫ്ഗാന്റെ വടക്കന്‍ നഗരത്തില്‍ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ബോംബാക്രമണത്തിനു വിധേയയായി. ക്യാമറാമാനടക്കം നിരവധിയാളുകള്‍ക്ക് പരിക്കു പറ്റിയെങ്കിലും സമീറ അടൂത്ത ലൊക്കേഷനിലേക്ക് ഷൂട്ടിങ്ങ് മാറ്റിക്കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 14 വയസ്സില്‍ സിനിമ നിര്‍മ്മിച്ചു തുടങ്ങിയ സമീറയുടെ കരുത്തും ധൈര്യവും ആത്മവിശ്വാസവും 'സ്വതന്ത്ര ജനാധിപത്യ ഇന്ത്യയിലെ' പെണ്‍കുട്ടികള്‍ക്ക് ഇനിയും കൈവരിക്കാനാവാത്തതെന്തു കൊണ്ടെന്ന് ഞാനിപ്പോഴുമാലോചിക്കുന്നുണ്ട്. ഈ മതേതര ജനാധിപത്യ സ്വതന്ത്ര കേരളത്തില്‍ നിന്നു പോലും സമീറയെപ്പോലെ ഒരു പെണ്‍കുട്ടി ക്യാമറ കൈയിലേന്തി ലോകത്തിന്റെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തക്ക വിധത്തില്‍ പാകപ്പെട്ടുവരാത്തതെന്തു കൊണ്ടെന്നു കൂടി നാം ഉല്‍കണ്ഠപ്പെടേണ്ടതുണ്ട്..."
ജോസഫിന്റെ സത്യസന്ധമായ അക്ഷരങ്ങള്‍ ഇല്ലാക്കഥകള്‍ പൊലിപ്പിച്ച് പബ്ലിസിറ്റി നേടുന്ന കവര്‍സ്റ്റോറി രചയിതാക്കളില്‍ നിന്ന് എന്തു മാത്രം വ്യത്യസ്തമായ ചിത്രമാണനുവാചകര്‍ക്ക് സമര്‍പ്പിക്കുന്നത്?
3 comments:
best wishes
best beginning! congratulations
പര്‍ദയും ഭീകരതയും എവിടെയാണാവോ സന്ധിക്കുന്നത്?
ഒരു മതചിഹ്നമെന്ന നിലക്ക് പര്‍ദയാല്‍ എന്തിനാണിത്ര അലോസരപ്പെടുന്നത്?
സ്ത്രീയെ ഇസ്ലാം അടിച്ചമര്‍ത്തുന്നു... പര്‍ദ അസ്വാതന്ത്ര്യത്തിന്റെ ഉപകരണം... കാലങ്ങളായി കേള്‍ക്കുന്ന പതിവു പല്ലവികളാണിതൊക്കെ...
പൊലിപ്പിച്ചു പറയുവാന്‍, കൊഴുപ്പിച്ചെഴുതാന്‍ ചില സ്ഥിരം കോളമിസ്റ്റുകളുമുണ്ട്.
മുസ്ലിം സ്ത്രീ പര്‍ദ ധരിക്കണമെന്നൊന്നും ഇസ്ലാം പറഞ്ഞിട്ടില്ല.
കൈകളും മുഖവുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് (വീട്ടിലല്ല) മതം പറഞ്ഞു. അതിനു പറ്റിയ വേഷമായി ചില മുസ്ലിം സ്ത്രീകള്‍ പര്‍ദയെ കാണുന്നു.
അതിലെന്താണു തെറ്റ്?
ഒരു പെണ്ണ് അവളെ വസ്ത്രം കൊണ്ട് മൂടിപ്പൊതിയുന്നത് കൊണ്ട്-
ഏതു പുരോഗമന മേല്‍ത്തട്ടാണിവിടെ ഇടിഞ്ഞു വീഴുന്നത്?
Post a Comment